പെരുമ്പാവൂരില്‍ 286 കുപ്പി വിദേശ മദ്യവുമായി ബ്രാണ്ടിമുല്ല അറസ്റ്റില്‍

നി​കു​തി വെ​ട്ടി​ച്ച് വി​ല്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന 286 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പെ​രു​ന്പാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ടി​മാ​ലി മാ​വേ​ലി​പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ സ​നി​ൽ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ബ്രാണ്ടിമുല്ല​യു​ടെ പ​ക്ക​ൽ നി​ന്നു പി​ടി​കൂ​ടി​യ മ​ദ്യ​ത്തി​നു 1.5 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ്‌ പ​റ​ഞ്ഞു. മാ​ഹി​യി​ല്‍ നി​ന്ന് നി​കു​തി വെ​ട്ടി​ച്ച് കൊ​ണ്ടു​വ​ന്ന മ​ദ്യ​വു​മാ​യി പ്ര​തി​യെ പു​ല​ര്‍​ച്ചെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ കെ​എ​സ്‌​ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും വി​ല്പ​ന ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​തി മ​ദ്യം കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കാ​റി​നു​ള്ളി​ൽ പ്ര​ത്യേ​കം നി​ര്‍​മി​ച്ച അ​റ​യി​ല്‍ ചാ​ക്കി​നു​ള്ളി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ഒ​ളി​പ്പി​ച്ചാ​ണ് പ്ര​തി മ​ദ്യം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പ്ര​തി​യു​ടെ മൊ​ഴി​യി​ൽ നി​ന്ന് ഇ​ടു​ക്കി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ന്‍ റാ​ക്ക​റ്റ് ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ ഡാ​ര്‍​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ​എ​സ്‌​പി കെ. ​ബി​ജു​മോ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച സ്പെ​ഷ​ല്‍ ടീ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.