ബാലഭാസ്കറിന്റെ മരണം : സുഹൃത്തുക്കൾ നുണ പരിശോധനയ്ക്ക് സമ്മതമറിയിച്ചു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവർ കോടതിയെ അറിയിച്ചു. പരിശോധനയ്ക്ക് തയ്യാറാണെന്ന് ചോദ്യം ചെയ്യൽ വേളയിൽ നാലുപേരും സി ബി ഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ബാലഭാസ്കറിന്റെ മരണത്തിനുശേഷം പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതികളായി. ഇതിനിടെ ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. 2018 ഒക്‌ടോബർ 2 ന് രാത്രിയിൽ തിരുവനന്തപുരത്തിനടുത്തുവച്ച് കാറപകടത്തിലാണ് ബാലഭാസ്കർ മരിച്ചത്. അപകടത്തെത്തുടർന്ന് അദ്ദേഹത്തിന്റെ 2 വയസ്സുള്ള മകൾ തേജസ്വിനിയും മരണമടഞ്ഞു. അപകടസമയത്ത് ബാലഭാസ്‌ക്കറിന് പുറമെ ഭാര്യ ലക്ഷ്മിയും മകളും ഡ്രൈവറുമാണ് കാറിൽ ഉണ്ടായിരുന്നത്.