ക്വാറൻറൈൻ ലംഘനത്തിന് മൂന്ന് പേർക്കെതിരെ കേസ്

ക്വാറൻറൈൻ ലംഘനത്തിന് മൂന്ന് പേർക്കെതിരെ കേസ്
ക്വാറൻറൈൻ ലംഘനത്തിന് റൂറൽ ജില്ലയിൽ മൂന്നു പേർക്കെതിരെ
പൊലീസ് കേസെടുത്തു. ബാംഗ്ലൂർ സ്വദേശികളായ സാക്കിർ ഹുസൈൻ,
ആകാശ് അഹമ്മദ്, ഐരാപുരം ചീനിക്കുഴി കിഴക്കനാൽ വീട്ടിൽ യൂസഫ്
എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

കഴിഞ്ഞ 19 ന് ബാംഗ്ലൂരിൽ നിന്നും വിമാന മാർഗ്ഗമാണ് സാക്കിർ ഹുസൈനും ആകാശ് അഹമ്മദും ജോലിക്കായി ഐരാപുരത്ത് എത്തിയത്. യൂസഫാണ് ഇവരെ കൊണ്ടുവന്നത്. ഇയാളുടെ ബിൽഡിംഗിലാണ് താമസിപ്പിച്ചിരുന്നത്. 14 ദിവസം
ക്വാറൻറൈനിൽ കഴിയണമെന്ന നിബന്ധന പാലിക്കാതെ ഇവർ കറങ്ങി
നടക്കുകയായിരുന്നു.

മഴുവന്നൂർ പി.എച്ച്.സി യിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ബാംഗ്ലൂരിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നശേഷം അവരുടെ ക്വാറൻറൈൻ ഉറപ്പുവരുത്താത്തതിനാണ് ഏജൻറിന്
എതിരെ കേസ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും തൊഴിലാളികളെ
കൊണ്ടുവരുന്ന ഏജൻറുമാർ തൊഴിലാളികളുടെ ക്വാറൻറൈൻ
ഉറപ്പുവരുത്തണമെന്നും ലംഘനം നടത്തിയാൽ ഇവർക്കെതിരെ ശക്തമായ
നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്
ഐ.പി.എസ് പറഞ്ഞു.