പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 25കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ അന്‍സാഫ് (25) ആണ് പള്ളിക്കല്‍ പോലീസിന്റെ പിടിയിലായത് .

കഴിഞ്ഞദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സി.ഐ. അജി ജി.നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തയത് . പെണ്‍കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു . പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്തു.