എട്ടാം ക്ലാസുകാരിയെ ബോംബ് സ്‌ക്വാഡ്‌ എസ്‌ഐ പീഡിപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം പേരൂർക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. ബോംബ് സ്‌ക്വാഡ്‌ എസ്‌ഐ സജീവിനെതിരെയാണ് പീഡനക്കേസ്. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി വീട്ടിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്‌കൂളിൽ നിന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസെടുത്തിരിക്കുന്നത്.

കോലിയക്കോട് സ്വദേശിയായ സജീവ് കുമാർ, പേരൂർക്കട എസ്എപി ക്വാട്ടേഴ്‌സിലെ റെസിഡൻസ് ഭാരവാഹിയാണ്. സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിലാണ്. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകും.