റിപ്പബ്ലിക് ഓഫറുമായി ഓണ്‍ലൈന്‍ വിപണി

റിപ്പബ്ലിക്ക്‌ ഡേ ​സെ​യി​ല്‍ വന്‍ വിജയമാക്കാന്‍ ഓ​ണ്‍​ലൈ​ന്‍ വിപണികള്‍ രംഗത്ത്. റിപ്പബ്ലിക്ക്‌ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സ്പെ​ഷ​ല്‍ സെ​യി​ലു​മാ​യി ഓ​ണ്‍​ലൈ​ന്‍ വി​പ​ണ​ന രം​ഗ​ത്തെ പ്ര​മു​ഖ​ര്‍. ഫ്ളി​പ്കാ​ര്‍​ട്ട്, ആ​മ​സോ​ണ്‍ എ​ന്നി​വ​ര്‍ വി​ല്‍​പ്പ​ന ദി​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ആ​മ​സോ​ണി​ലും ഫ്ളി​പ്കാ​ര്‍​ട്ടി​ലും വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌ലെ​റ്റ്, മ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കു വ​ന്‍ വി​ല​ക്കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​രു കമ്പനികളും ന​ല്‍​കു​ന്ന വാ​ഗ്ദാ​നം. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് പ്ര​ത്യേ​ക ആനു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഫ്ളി​പ്കാ​ര്‍​ട്ടി​ല്‍ ജ​നു​വ​രി 22നും ​ആ​മ​സോ​ണി​ല്‍ ജ​നു​വ​രി 23നും ​ഡി​സ്കൗ​ണ്ട് വി​ല്‍​പ്പ​ന അ​വ​സാ​നി​ക്കും.

ഓ​ണ​ര്‍, ഹു​വാ​യ്, റെ​ഡ്മി, സാം​സം​ഗ്, ആ​പ്പി​ള്‍, നോ​ക്കി​യ ഫോ​ണു​ക​ള്‍​ക്ക് വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ ത​ന്നെ ഡി​സ്കൗ​ണ്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. 7000 രൂ​പ വ​രെ വി​ല​ക്കിഴിവ് ലഭിച്ചെക്കാം.