റിയാദിനെ ഗ്രീന്‍ സിറ്റിയാക്കാന്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചു

സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീന്‍ സിറ്റിയാക്കുന്നതിനുള്ള വന്‍ കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യന്‍ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതികള്‍ വിശദീകരിച്ചു. കിങ് സല്‍മാന്‍ പാര്‍ക്ക്, സ്‌പോര്‍ട്‌സ് ട്രാക്, ഗ്രീന്‍ റിയാദ്, ആര്‍ട് സെന്റര്‍ എന്നിവയാണ് പദ്ധതികള്‍. 13.4 സ്‌ക്വയര്‍ കി.മീ ആണ് പാര്‍ക്കിന്റെ വലിപ്പം. ഇത് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കാകും.