റോഡ് സേഫ്റ്റി വീക്ക് 2020; മാറ്റം വരേണ്ടത് യുവത്വത്തിലൂടെയെന്ന പരിപാടി ശ്രദ്ധേയമായി

പെരുകിക്കൊണ്ടിരിക്കുന്ന റോഡപകടങ്ങളിൽ നിന്നുള്ള മോചനം യുവജനങ്ങളിലൂടെ എന്ന കാഴ്ച്ചപ്പാടോടെ ‘ മാറ്റം യുവത്വത്തിലൂടെ” എന്ന സന്ദേശവുമായി മുപ്പത്തിഒന്നാമതു്  റോഡ് സുരക്ഷാവാരത്തിനു ജനുവരി 13  ന് പെരുമ്പാവൂരിൽ തുടക്കമായി.  മൂവാറ്റുപുഴ റൂറൽ  ആർ ടി ഓ യുടെ കീഴിൽ വരുന്ന പരിപാടികൾ MACT ജില്ലാ ജഡ്ജിയും കുന്നത്തുനാട് താലൂക്ക്  ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ ജോഷി ജോൺ ഉത്ഘാടനം ചെയ്തു . റോഡ് സുരക്ഷ ഒരു സംസ്‌ക്കാരമാകണമെന്നു അദ്ദേഹം പറഞ്ഞു. റോഡ് നിയമങ്ങൾ അറിയാത്തതുകൊണ്ടല്ല, അവ അവഗണിക്കുവാനുള്ള പ്രവണതയാണ് അപകടമുണ്ടാക്കുന്നത്. മോശമായ റോഡുകളിലും സുരക്ഷിതമായ ഡ്രൈവിംഗ് സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. റോഡ് നിയമങ്ങൾ ലംഘിക്കുന്നതിലൂടെ നമ്മൾ നമുക്ക് തന്നെ ദ്രോഹം ചെയ്യരുതെന്ന് അദ്ദേഹം ഉദ്‌ബോദിപ്പിച്ചു. എറണാകുളം എൻഫോഴ്‌സ്‌മെൻറ് ആർ ടി ഓ   ജി അനന്തകൃഷ്ണൻ റോഡ് സുരക്ഷാപ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

മൂവാറ്റുപുഴ ആർ ടി ഓ  ബാബു ജോൺ സ്വാഗതം ആശംസിച്ചു. എൻ സി പി ജില്ലാക്കമ്മിറ്റി മെമ്പർ അബ്ദുൽ അസീസ്, സി പി ഐ (എം ) ഏരിയ സെക്രട്ടറി  പി എം സലിം, പെരുമ്പാവൂർ മുനിസിപ്പാലിറ്റി ആരോഗ്യസ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ  സുലേഖ ഗോപാലകൃഷ്‌ണൻ, മുനിസിപ്പൽ കൗൺസിലർ ഓമന സുബ്രമണ്യൻ, കോതമംഗലം ജോയൻറ് ആർ ടി ഓ എം ഡി ഡേവിഡ് എന്നിവർ ആശംസകൾ നേർന്നു. പെരുമ്പാവൂർ ജോയൻറ്  ആർ ടി ഓ  ഷഫീക്ക് ബി  നന്ദി  പറഞ്ഞു.

ഉത്ഘാടനസമ്മേളനത്തിനു മുൻപായി റിട്ടയേർഡ് ജോയൻറ്  ആർ ടി ഓ  ഫിലിപ്പ് റോഡ് സുരക്ഷയെപ്പറ്റി  ക്‌ളാസ് എടുത്തു.