ബൈക്കിൽ കാറിടിച്ചുവീഴ്ത്തി കവർച്ച : ഒരാൾകൂടി പിടിയിൽ

ആലുവ മണപ്പുറം റോഡിലുള്ള കടത്തുകടവിന് സമീപം
യുവാക്കളുടെ ബൈക്ക് കാറിടിച്ച് തെറിപ്പിച്ചതിനുശേഷം ആക്രമിച്ച്
പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലുവ
തോട്ടക്കാട്ടുകര ഓലിപറമ്പിൽ സോളമൻ (29) ആണ് ആലുവ ഈസ്റ്റ്
പൊലീസിൻറെ പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് സംഭവം
നടന്നത്. ആക്രമണത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക്
സാരമായി പരിക്കേറ്റിരുന്നു. ആലുവ പൊലീസ് സ്റ്റേഷനിൽ അടിപിടി,
കഞ്ചാവ് കേസ്സ് ഉൾപ്പടെ നിരവധി കേസ്സുകളിൽ പ്രതിയാണ് ഇയാൾ.
സോളമൻറെ കൂട്ടു പ്രതിയായിരുന്ന തോട്ടക്കാട്ടുകര കുത്തികുഴി
ബേസ്സിൽ ജോഷിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്പെക്ടർ
രാജേഷ് പി .എസ് . എസ് ഐ വിനോദ് ആർ, എ എസ് ഐ സോജി,
എസ് .സി .പി ഒ നവാബ് കെ എ, സി പി ഒ മുഹമ്മദ് അമീർ എൻ.എ
എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.