ശബരിമല ചവിട്ടാന്‍ മനീതി വനിതാ കൂട്ടായ്മ ഇത്തവണയും എത്തും

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വാസത്തിലെടുക്കുന്നതായും ഇത്തവണയും ശബരിമല കയറാന്‍ എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ. കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് വരുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ പോലീസിലും സര്‍ക്കാറിലും വിശ്വാസമില്ലെന്നും മനിതി സംഘാഗം സെല്‍വി പറഞ്ഞു.