കര്‍ണാടകയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു

കര്‍ണാടകയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു. കര്‍ണാടക സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഇത് ബിജെപിക്ക് വലിയൊരു ആശ്വാസമാണ്. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.

വിമതരായ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ അയോഗ്യതയാണ് കോടതി ശരിവെച്ചത്. ഇവര്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു. അതേ സമയം അയോഗ്യരാക്കിയവര്‍ക്ക് 2023വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് കോടതി റദ്ദാക്കി അയോഗ്യരാക്കിയ എംഎല്‍എമാര്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്.

അയോഗ്യരാക്കപ്പെട്ട 17 പേരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍നിന്നുള്ളവരും മൂന്ന് പേര്‍ ജെഡിഎസില്‍നിന്നുള്ളവരുമാണ്. ഇവരെയെല്ലാം ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.