സ്റ്റുഡൻസ് ഹാപ്പി ട്രാഫിക് ക്ലൂബ്ബ്കൾ കൂടുതൽ സ്കൂളുകളിലേക്ക് ….

ഉന്നത ഗതാഗത സംസ്കാരം വളർത്തിയെടുക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന “ഹാപ്പി ട്രാഫിക്കിന്റെ ”  “ഓപ്പറേഷൻ കുട്ടി ഡ്രൈവേഴ്സ്” എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ക്ലബ് രൂപീകരണ പ്രവർത്തനങ്ങൾ തുടരുന്നു. വിദ്യാർത്ഥികൾ കണ്ടുവരുന്ന ഗതാഗത നിയമലംഘനങ്ങൾ സ്വമേധയാ കുറയ്ക്കാൻ പ്രേരിപ്പിച്ചു കൊണ്ട്, ഗതാഗത നിയമങ്ങൾ അഭിമാനപൂർവ്വം പാലിക്കുന്നു എന്ന മുദ്രാവാക്യത്തോടെ,  2020 ഓഗസ്റ്റ് മാസത്തോടെ മേഖലയിലെ സ്കൂളുകളെ ഗതാഗത നിയമലംഘന വിമുക്ത സ്കൂളുകൾ  ആയി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

വേങ്ങൂർ മാർ കൗമ ഹയർ സെക്കൻഡറി സ്കൂളിൽ  സ്റ്റുഡൻസ് ഹാപ്പി ട്രാഫിക് ക്ലബ്ബിൻറെ ഉദ്ഘാടനം സ്കൂൾ മാനേജർ എം എസ് മത്തായികുഞ്ഞു നിർവഹിച്ചു. എ എം വി ഐ രഞ്ജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.  ഹാപ്പി ട്രാഫിക് ജനറൽ കൺവീനർ എൻ എ ലുഖ്മാൻ,  സ്കൂളും   പരിസരവും ഹാപ്പി ട്രാഫിക് സോൺ ആയി പ്രഖ്യാപിച്ചു.  20 പേരടങ്ങുന്ന  ക്ലബ്ബിന്റെ ക്യാപ്റ്റനായി കുമാരി അനൈന  ജെയ്സൺ,  വൈസ് ക്യാപ്റ്റൻ ആയി മാസ്റ്റർ ലിജോ ജോസഫിനെയും തിരഞ്ഞെടുത്തു.

ചീഫ് കോ ഓർഡിനേറ്റർ കെ വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ    സ്കൂൾ പ്രിൻസിപ്പൽ ജിംന  ജോയ്, ഹെഡ്മാസ്റ്റർ ജോഷി കെ വർഗീസ്,  ഫ്രണ്ട്സ് ഓഫ് പോലീസ് ക്യാപ്റ്റൻ ഡീക്കൻ ടോണി മേതല,  ക്ലബ്ബ് ഇൻചാർജ് ടീച്ചർ ഷീബ മാത്യു,  ഷൈനി മാത്യു ടീച്ചർ, പ്രോഗ്രാം കോഓർഡിനേറ്റർ ജോൺസിലി  മരിയ ജോൺ, പ്ലട്ടൂന് പ്ലറ്റൂൺ കമാൻഡർ സി എ  സിദ്ദിഖ്,  വേങ്ങൂർ മാർ കൗമ യാക്കോബായ പള്ളി ട്രസ്റ്റി ഷാജൻ പി ,  സ്റ്റുഡൻസ് ഹാപ്പി ട്രാഫിക് ക്യാപ്റ്റൻ അനൈന ജെയ്സൺ,  വൈസ് ക്യാപ്റ്റൻ ലിജോ ജോസഫ് എന്നിവർ സംസാരിച്ചു.