എസ് വി സി യുടെ ലഹരി വിരുദ്ധ വാരാചരണത്തിന്റെ സമാപനം ഇന്ന്

സ്റ്റുഡന്റ് പൊലീസ് വളണ്ടിയർ കോർപ്സിന്റെ (എസ് വി സി) ‘ചിരാത്‌ 2021’ എന്ന് പേരിട്ടിരിക്കുന്ന ലഹരിവിരുദ്ധ വാരചരണം ശനിയാഴ്ച്ച സമാപിയ്ക്കും. ഒട്ടനവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്ത് നടപ്പിലാക്കിയെന്നും എല്ലാവരും ആത്മാർഥമായി സഹകരിച്ചതുകൊണ്ട് പരിപാടി വലിയ വിജയമായെന്നും അതിന് എല്ലാ കേഡറ്റുകളെയും അനുമോദിക്കുന്നുവെന്നും എറണാകുളം റൂറൽ ജില്ല അധ്യാപക കോഓർഡിനേറ്റർ അനൂബ് ജോൺ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം 7.45 ന് ഓൺലൈനിലൂടെയാണ് സമാപനസമ്മേളനം നടക്കുക. എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമ്മേളനം ഉത്ഘാടനം ചെയ്യും. ഫ്ളവർസ് ടോപ്പ് സിംഗർ കുമാരി വൈഷ്ണവി മുഖ്യാതിഥിയായിരിക്കും.

ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ  ഫലം സമാപനസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതാണ്. എല്ലാ കേഡറ്റുകളും പരിപാടിയിൽ പങ്കെടുക്കണമെന്നും മത്സര വിജയികൾക്ക് ഇ- സർട്ടിഫിക്കറ്റ് നൽകുമെന്നും അധ്യാപക കോഓർഡിനേറ്റർ അറിയിച്ചു.