ബസ് കടന്നുപോകാത്ത പാലത്തിനു ചേർന്ന് പുതിയം പാലം പണിത് എംഎൽഎ; പാലത്തിന് വീതി കൂട്ടിയതോടെ ഇനിയെങ്കിലും ഒരു ബസ് സെർവീസെന്ന സ്വപ്നവുമായി ജനങ്ങൾ

വെങ്ങോല പഞ്ചായത്തിൽ  പതിനാലാം വാർഡിലെ ടാങ്ക് സിറ്റിയിൽ കനാൽപ്പാലം നിയമസഭാ  മുൻ സ്‌പീക്കർ പി പി തങ്കച്ചൻ വ്യാഴാഴ്‌ച ഉത്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ ആസ്‌തി വികസനഫണ്ടിൽ  നിന്ന് 27.21 ലക്‌ഷം രൂപ ചെലവ് ചെയ്താണ് പാലം നിർമ്മിച്ചിരിക്കുന്നത്.

പെരിയാർ വാലി ആലുവ ബ്രാഞ്ച് കനാലിന് കുറുകെയാണ് പാലം പണിതിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പാലം സുഗമമായ ഗതാഗതത്തിനു മതിയാകാത്ത സാഹചര്യത്തിലാണ് വളരെക്കാലത്തെ ശ്രമഫലമായി പുതിയ പാലം അനുവദിക്കപ്പെട്ടത്. പഴയ പാലത്തോട് ചേർത്ത് പുതിയ പാലം പണിതിരിക്കുന്നതിനാൽ രണ്ടു പാലവും ചേർന്ന് ഇപ്പോൾ 6.3  മീറ്റർ വീതിയുള്ള ഒറ്റപ്പാലമായിരിക്കുന്നു. ഇനിയെങ്കിലും ഇതിലൂടെ ഒരു ബസ് സെർവീസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ.

എം എൽ എ എൽദോസ് കുന്നപ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ ബൈപാസ്സ് , ആലുവ -പെരുമ്പാവൂർ നാലുവരിപ്പാത തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തനപുരോഗതിയെപ്പറ്റി അദ്ദേഹം  വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് സ്വാതി റെജികുമാർ സ്വാഗതം ആശംസിച്ചു. പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റ്  എക്‌സികൂട്ടീവ് എഞ്ചിനീയർ ഇൻചാർജ് സന്ധ്യ റ്റി   റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംമ്പർ ജോളി ബേബി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ്, വാഴക്കുളം   റൂറൽ സഹകരണ ബാങ്ക് പ്രസിഡണ്ട് വി എം ഹംസ , വെങ്ങോല  ഗ്രാമ പഞ്ചായത്ത് മെമ്പർ  പി എ മുക്‌താർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ  എം ബി ജോയി, റഹ് മ ജലാൽ, അറയ്‌ക്കപ്പടി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റ്റി എം കുര്യാക്കോസ്, വെങ്ങോല കോൺഗ്രസ്സ്  മണ്ഡലം പ്രസിഡണ്ട് വി എച് മുഹമ്മദ്, ബി ജെ പി മണ്ഡലം ട്രഷറർ  അനിൽ എന്നിവർ ആശംസകൾ നേർന്നു. പെരിയാർ വാലി അസിസ്റ്റൻഡ് എക്‌സികുട്ടീവ് എഞ്ചിനീയർ ശോഭ  സന്നിഹിതയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി എ മുക്‌താർ  നന്ദി പ്രകാശിപ്പിച്ചു.