ടിസിസി കമ്പനിയിലെ സൺട്രി തൊഴിലാളികൾ നിർധന വിദ്യാർഥികൾക്ക് പഠിക്കാൻ കൈത്താങ്ങ്

ഏലൂർ ടിസിസി കമ്പനിയിലെ സൺട്രി തൊഴിലാളികൾ ഏലൂരിലെ നിർധനരായ വിദ്യാർഥികളെ സഹായിക്കുവാൻ വേണ്ടി തുടങ്ങിയ പഠിക്കാൻ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഇന്ന് ഏലൂർ മുനിസിപ്പാലിറ്റിക്ക് ടെലിവിഷനുകൾ കൈമാറി. ഏലൂർ മുൻസിപ്പൽ പ്രദേശത്തെ വിദ്യാർഥികളെയാണ് സഹായത്തിന് പരിഗണിച്ചത്. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയും മുൻ എം പി യുമായ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഏലൂർ മുനിസിപ്പൽ ചെയർപേഴ്സൺ സി.പി.ഉഷ ടെലിവിഷനുകൾ ഏറ്റുവാങ്ങി. സൺട്രി തൊഴിലാളി സംയുക്ത യൂണിയൻ കൺവീനർ ജോർജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഏലൂർ മുൻസിപ്പൽ കൗൺസിലർമാരായ എ.ഡി. സുജിൽ, പി. എം. അബൂബക്കർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.ടി. നിക്സൺ, പി. എം. അലി, ടി.വി. ശ്യാമളൻ, മിഥുൻ രാജ്, ഡി. ഉദയകുമാർ, കെ. കെ. ബഷീർ, കെ. കെ മജീദ്, ടി.എസ്സ്.മുഹമ്മദ് എന്നിവർ സംസാരിച്ചു. പി.എ. ഷിബു സ്വാഗതവും, ടി. വി രവി നന്ദിയും പറഞ്ഞു.