തകർന്നുകിടക്കുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് ജനജീവിതം ദുസ്സഹമാക്കുന്നു

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമാണ് കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴ.എന്നാൽ ഇവിടുത്തെ ജീവിതങ്ങൾക്ക് അത്ര നിറമില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡാണ് പൊട്ടിപ്പൊളിഞ്ഞുതകർന്ന് ചെളിക്കുളമായി കിടക്കുന്നത്. മഴക്കാലം ആയതോടെ കാൽനട യാത്ര പോലും ദുഷ്ക്കരമായി തീർന്നിരിക്കുകയാണ്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന പലർക്കും ഈ ചെളിക്കുഴിയിൽ വീണ് പരിക്ക് പറ്റിയിട്ടുണ്ട്. രാത്രികാലങ്ങളിൽ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ കാര്യം കൂടുതൽ അപകടകരമാണ്. ഇതിലൂടെ വാഹനത്തിൽ യാത്ര ചെയ്താൽ വാഹനത്തിന് കേട് സംഭവിക്കുന്നതിനുള്ള സാദ്ധ്യതയും വളരെക്കൂടുതലാണ്. ദുരിതപൂർണ്ണമായ ഈ അവസ്‌ഥയ്‌ക്ക്‌ പരിഹാരമായി എത്രയും വേഗം ഈ റോഡ് നന്നാക്കണമെന്നാണ് കുട്ടമ്പുഴ നിവാസികളുടെ ആവശ്യം.