ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആലുവ താലൂക്ക് ആഘോഷം അങ്കമാലിയിൽ ഫെബ്രുവരി 14 ന് ….

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജൂബിലിയാഘോഷം ഫെബ്രുവരി 14 നു വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അങ്കമാലി സി എസ് എ ലൈബ്രറിയിൽ നടക്കും. മുന്നോടിയായി, താലൂക്കിലെ ലൈബ്രേറിയന്മാരുടെ യോഗം അങ്കമാലി സി എസ് എ യിൽ ബുധനാഴ്ച നടന്നു. താലൂക്ക് സെക്രട്ടറി വി കെ ഷാജി യോഗം ഉത്ഘാടനം ചെയ്‌തു. താലൂക്ക് എക്‌സിക്യട്ടീവ് കമ്മിറ്റി മെമ്പർ കെ കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.