കിഴക്കമ്പലത്ത് ട്വന്റി ട്വന്റി സംഘടന അധികാരത്തിലെത്തിച്ച പഞ്ചായത്ത് പ്രസിഡന്റ് സംഘടനയെ തിരിഞ്ഞു കൊത്തി; ജനരോഷം ശക്തമാകുന്നതിനിടെ വെള്ളിയാഴ്ച പഞ്ചായത്തിൽ അവിശ്വാസപ്രമേയം

കിഴക്കമ്പലത്ത് ജനകീയ സംഘടനയായ ട്വന്റി ട്വന്റി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 19 ൽ 17 സീറ്റും നേടി വിജയിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച മൂന്നു പേരോളം ട്വന്റി ട്വന്റി പാനലിൽ മത്സരിച്ചിരുന്നു. അതിൽ ഒരാളായിരുന്നു പഞ്ചായത്ത് പ്രസിഡന്റായ കെ വി ജേക്കബും. എന്നാൽ ഇന്ന് മൂവരും ട്വന്റി ട്വന്റി യെ തിരിഞ്ഞു കൊത്തി തങ്ങളുടെ രാഷ്ട്രീയ പൊയ്മുഖം തുറന്നു കാണിച്ചിരിക്കുകയാണ്.

ട്വന്റി ട്വന്റി അധികാരത്തിലേറിയതു മുതൽ കിഴക്കമ്പലം പഞ്ചായത്ത് അഴിമതി മുക്തമാവുകയായിരുന്നു. എന്നാൽ മറ്റു പഞ്ചായത്ത് അംഗങ്ങളുടെ ഭരണ പരിചയകുറവ് മൂലം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ വി ജേക്കബ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൊണ്ട് ട്വന്റി ട്വന്റി നേതൃത്വം അറിയാതെ ചെയ്ത ചില പ്രവർത്തികൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയപ്പോൾ അദ്ദേഹത്തെ മാറ്റാൻ നേതൃത്വം തീരുമാനിച്ചു.

എന്നാൽ രാജിവയ്ക്കാൻ അദ്ദേഹം കൂട്ടാക്കാതിരുന്നതോടെ ട്വന്റി ട്വന്റി വാർഡ് തല മീറ്റിങ്ങുകൾ വിളിച്ചു കൂട്ടി ട്വന്റി ട്വന്റി പ്രവർത്തകരുടെ അഭിപ്രായം ആരായുകയും അദ്ദേഹത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് പാർട്ടിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ കുതിരക്കച്ചവടത്തിനു അരങ്ങൊരുക്കുകയാണ് അദ്ദേഹം എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എന്നാൽ ഇപ്പോൾ ട്വന്റി അംഗങ്ങളായ 14 പേരും ജനങ്ങളോടൊപ്പം നിൽക്കുമെന്നും ട്വന്റി ട്വന്റി യെ വഞ്ചിച്ച പ്രസിഡന്റിനെ പുറത്താക്കുമെന്നും ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നു.

ട്വന്റി ട്വന്റി എന്നും ജനങ്ങളോടൊപ്പമാണ് നിലനിന്നിട്ടുള്ളതെന്നും ജനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റിൽ വിശ്വാസമില്ലാതായപ്പോൾ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാൻ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനമെടുക്കുകയായിരുന്നുവെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് പറയുന്നു.

കിഴക്കമ്പലം പഞ്ചായത്തിൽ, രാഷ്ട്രീയ ചട്ടുകമാക്കാൻ പഞ്ചായത്തു പ്രസിഡന്റിനെ കൂടി കിട്ടിയതോടെ എങ്ങനെയും ട്വന്റി ട്വൻറിയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും. എന്നാൽ ട്വന്റി ട്വന്റി തങ്ങളുടെ ജീവവായുവാണെന്നും നന്മയും വികസനവും മാത്രം ജനങ്ങൾക്ക് സമ്മാനിക്കുന്ന ഈ പ്രസ്ഥാനത്തെ ഒരു ദുഷ്ട ശക്തിയ്ക്കും തകർക്കാനാവില്ലെന്നും കിഴക്കമ്പലത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആണയിട്ടു പറയുന്നു.

കിഴക്കമ്പലത്ത് വീണ്ടും സംഘർഷം

കിഴക്കമ്പലം പഞ്ചായത്തിലെ എരപ്പുംപാറ – ചൂരക്കോട് റോഡിന്റെ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ സംഘർഷം

Gepostet von ACV News – Perumbavoor and Aluva am Dienstag, 10. Dezember 2019

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി20 നടപ്പിലാക്കിയ ഒട്ടുമിക്ക വികസന പ്രവർത്തനങ്ങളും ഒരു പോരാട്ടത്തിന്റെ കൂടി കഥയാണ്. വികസനത്തിന് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന ട്വന്റി20 എന്ന ജനകീയ പ്രസ്ഥാനം എക്കാലത്തും വികസനത്തിന് തടയിടുന്ന രാഷ്ട്രീയ വഴിമുടക്കികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളും നടത്തിയാണ് പല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്.

പാര്‍ട്ടി വേണ്ട ട്വന്റി മതി

#NewsBullet ചങ്കിനകത്ത് ട്വന്റി ട്വന്റി നെഞ്ചിനകത്ത് ട്വന്റി ട്വന്റി; കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട് – വിലങ്ങ് റോഡിന്റെ ബിഎംബിസി ടാറിങ് തടഞ്ഞ ഇടത് വലത് നേതാക്കളുടെ രാഷ്ട്രീയ വാദഗതികളെ പൊളിച്ചടക്കി ഇവിടുത്തെ ജനങ്ങള്‍..Twenty 20 Kizhakkambalam

Gepostet von Kochivattom am Freitag, 14. Dezember 2018

അത് കൊണ്ട് തന്നെ ഇന്ന് കോൺഗ്രസ് നേതാക്കൾ പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തെ മുന്നിൽ നിന്ന് തകർക്കാൻ നോക്കുമ്പോൾ ഈ പഞ്ചായത്തിലെ ജനങ്ങൾ ഇതിനെല്ലാം മറുപടി കൊടുക്കും എന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നാണ് ട്വന്റി ട്വന്റി നേതൃത്വം പറയുന്നത്.

ട്വന്റി ട്വന്റി നേതൃത്വം ഒന്ന് കൂടി പറഞ്ഞു വയ്ക്കുന്നു… കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് ഇന്നു വരെ ഒരു രാഷ്ട്രീയ ഭരണത്തിലും ലഭിക്കാത്ത ജീവിത നിലവാരത്തിൽ ജീവിക്കാൻ കഴിയുന്നതിലും ഇന്ന് വരെ കാണാത്ത വികസനങ്ങൾ യാഥാർഥ്യമാകുന്നതിലും കലിപൂണ്ട് അതിനെല്ലാം തടയിടാന്‍ രാഷ്ട്രീയ കോമരങ്ങള്‍ ഇനിയും മുന്നോട്ട് വന്നാല്‍ അതിനയൊക്കെ പ്രതിരോധിക്കാനും കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് കാവലാകുവാനും ട്വന്റി 20 എന്നും കൂടെ കാണും. രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തനത്തിലും മൂര്‍ച്ചകൂട്ടി തന്നെ. ജനങ്ങളുടെ ശബ്ദമായി, കിഴക്കമ്പലത്തെ ജനങ്ങള്‍ക്കൊപ്പം…

'ട്വന്റി ട്വന്റി ജനങ്ങളിലൂടെ'

#SpecialReport ഇത് ചരിത്രനിമിഷം;ഞാറളളൂര്‍ കോളനി നിവാസികളുടെ സ്വപ്‌ന സാക്ഷാത്കരത്തിന് നിറം കൂട്ടാന്‍ ഉലകനായകന്‍ തിങ്കളാഴ്ച ട്വന്റി ട്വന്റിയുടെ മണ്ണില്‍; ട്വന്റി ട്വന്റി എന്ന പ്രസ്ഥാനവും അതിന്റെ അമരക്കാരായ സാബു എം ജേക്കബും ബോബി എം ജേക്കബും കിഴക്കമ്പലം പഞ്ചായത്തിനെ ഇന്ത്യയുടെ No.1 ആക്കുന്നു.Twenty 20 Kizhakkambalam

Gepostet von Kochivattom am Samstag, 1. Dezember 2018

twenty 20

കിഴക്കമ്പലം പഞ്ചായത്തിൽ ടിവി മുതൽ സ്കൂട്ടർ വരെ പകുതി വിലക്ക്. കിഴക്കമ്പലത്തെ ജനകീയ സംഘടനയായ ട്വൻറി 20 പഞ്ചായത്തിലെ കുടുംബശ്രീ യുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ട്വൻറി 20 ചീഫ് കോ-ഓഡിനേറ്റർ സാബു എം ജേക്കബ് നിർവഹിച്ചു.

Gepostet von ACV News – Perumbavoor and Aluva am Donnerstag, 22. August 2019