അങ്കമാലിയിൽ ഓട്ടോയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ദേശീയ പാതയിൽ അങ്കമാലി മാർട്ടിൻ ഡി പോറസ് കപ്പേളക്ക് മുന്നിൽ ഓട്ടോയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.  ചമ്പന്നൂർ സ്വദേശി അമ്പലത്തറ വീട്ടിൽ ടോണി ഐസക്കാണ് മരിച്ചത്. 23 വയസായിരുന്നു. തിങ്കളാഴ്ച്ച  രാത്രി 7 മണിയോടെയായിരുന്നു അപകടം.  സമീപത്തെ പെട്രോൾ പമ്പിലേക്ക് എതിർ ദിശയിലൂടെ വരികയായിരുന്ന സ്കൂട്ടറിൽ അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ് ടോണി തൽക്ഷണം മരിച്ചു.
മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ.