‘മാവോയിസ്റ്റ് കേസില്‍ യു.എ.പി.എ ചുമഴ്ത്തിയത് തെറ്റ്’;പ്രകാശ് കാരാട്ട്‌

മാവോയിസ്റ്റ് കേസിൽ Uapa ചുമത്തിയത് തെറ്റാണെന്നും പോലിസ് നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും സി പി ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് .ലഘു ലേഖകൾ പിടിച്ചെടുത്തത് കൊണ്ട് മാവോയിസ്റ്റ് ആകണമെന്നില്ലെന്നും uapa ഒഴിവാക്കുന്നതിന് സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മാവോയിസ്റ്റ് ഏറ്റുമുട്ടൽ അന്വേഷണ റിപ്പോർട്ട്‌ വന്നതിനു ശേഷം പ്രതികരിക്കാമെന്നും അദേഹം കൊച്ചിയിൽ പറഞ്ഞു.