യുഡിഎഫ് ഹര്‍ത്താല്‍ ആറാം മണിക്കൂറിലേക്ക്‌!

പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു. വാളയാർ കേസ് അട്ടിമറിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും ഹർത്താലിലൂടെ ഉയർത്തും.

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താലാണെങ്കിലും നിർബന്ധിച്ച് കടകൾ അടപ്പിക്കരുതെന്നും വാഹനങ്ങൽ തടയരുതെന്നും യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.

കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഏകദിന ഉപവാസം നടത്തിയിരുന്നു.

കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച പറ്റിയെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് കുറ്റപ്പെടുത്തിയിരുന്നു. വാളയാർ കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും, സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാനോ പ്രതിഭാഗം അഭിഭാഷകൻ ഉയർത്തിയ വാദങ്ങളെ ഖണ്ഡിക്കാനോ പ്രോസിക്യൂട്ടർ തയ്യാറായില്ലെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയർമാൻ പി. സുരേഷ് കുറ്റപ്പെടുത്തിയത്. വിധി പറഞ്ഞ കോടതിക്കും ജാഗ്രതക്കുറവുണ്ടായെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.