ആലുവയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

ഏകദേശം 55 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആലുവ തോട്ടക്കാട്ടുകരയിൽ മാതൃഭൂമി മാതൃകാത്തോട്ടത്തിന് സമീപം പെരിയാറിന്റെ കടവിനടുത്ത് ബുധനാഴ്ച്ച കണ്ടെത്തി. മൃതദേഹം ആലുവ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ : 9497987114, 9497980506, 04842624006