ഇനി ക്രിക്കറ്റ് മാമാങ്കം!

ക്രിക്കറ്റ് അതിന്റെ തറവാട്ടിലേക്ക് വിരുന്നെത്തിയിരിക്കുന്നു. ഇനി തറവാട്ട് മുറ്റത്ത് പെരും പോരിന്റെ നാളുകള്‍. ഇംഗ്ലണ്ട് & വെയില്‍സ് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പത്ത് ടീമുകളാണ് മാറ്റുരക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് ഇന്ന് ഉദ്ഘാടനപ്പോരില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നിവരും കപ്പിനായി അടുത്ത ദിവസങ്ങളില്‍ ഗ്രൗണ്ടിലിറങ്ങും.
വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ, ശ്രീലങ്ക ടീമുകളാണ് ലോകകപ്പ് നേടിയത്. ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും ലോകകപ്പ് നേട്ടത്തിനരികെ വീണു പോയവരാണ്.

ഇത്തവണ, പുതിയ ചാമ്പ്യന്‍മാരുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല. അട്ടിമറി വീരന്‍മാരായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമുണ്ട്.
റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ്. 1992ല്‍ പാക്കിസ്ഥാന്‍ ലോകചാമ്പ്യന്‍മാരായ ലോകകപ്പ് ഫോര്‍മാറ്റും റൗണ്ട് റോബിന്‍ ലീഗ് ആയിരുന്നു. ഇത് എല്ലാ ടീമുകളും തമ്മിലുള്ള കളി ഉറപ്പ് വരുത്തുന്നു. ഏറ്റവും സ്ഥിരതയോടെ കളിക്കുന്നവര്‍ മാത്രമേ സെമി ഫൈനലിലെത്തൂ.

Read Also; പിണറായി സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തെ തകർക്കുമെന്ന് പ്രതിപക്ഷ നേതാവ്