ലോക ടോയ്‌ലറ്റ് ദിനം : കളക്ടറേറ്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ലോക ടോയ്‌ലറ്റ് ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷൻ്റെയും ഹരിത കേരള മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഹരിത ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന കൈപ്പുസ്തകവും കളക്ടർ പ്രകാശനം ചെയ്തു.

ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പി.എസ് ഷൈൻ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടൻ്റ് ധന്യ എം.എസ് , പ്രോഗ്രാം ഓഫീസർ ധന്യ ജോസി, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ മോഹനൻ സി.കെ, കൃഷ്ണവേണി എം.എസ് , റിസാൽദർ അലി , ലാലി കാർത്തികേയൻ എന്നിവർ പങ്കെടുത്തു.