വല്ലം യങ് ചല‌ഞ്ചേഴ്സ് ഇനി ജെഫ്ർ റോട്രിസ് നയിക്കും; ലോഗോ പ്രകാശനം ചെയ്ത് ഷാജി കുന്നത്താന്‍

വല്ലം ഇനി അറിയപ്പെടുക പുതിയ യുവജന കൂട്ടായ്മയായ യങ് ചലഞ്ചേഴ്‌സിന്റെ പേരിലായിരിക്കും. വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനുതകുന്ന രീതിയില്‍ രൂപികരിച്ച യുവജന കൂട്ടായ്മയായ യങ് ചലഞ്ചേഴ്‌സിന്റെ ലോഗോ പ്രകാശനം പെരുമ്പാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറും കോണ്‍ഗ്രസ് നേതാവുമായ ഷാജി കുന്നത്താന്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിൽ യങ് ചലഞ്ചേഴ്സ് കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് യുവ നേതാവ് ജെഫ്ർ റോട്രിസ് ചുമതലയേറ്റു. വൈസ് പ്രസിഡന്റ സച്ചിൻ തോമസും, സെക്രട്ടറിയായി അകിൽ ഡേവിസും, ജോയിൻ സെക്രട്ടറിയായി ആബേൽ വർഗീസും ട്രഷററായി ഡോണി ഡേവിഡും കോഡിനേറ്ററായി ബിബിനും അധികാരമേറ്റു.