വളയാര്‍ പീഡനക്കേസ്; പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നയത്തിനെതിരെ പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം

രാഹുല്‍ സി രാജ്‌
വാളയാറിൽ സഹോദരങ്ങളായ ബാലികമാർ പീഡനത്തെതുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച കേസന്വേഷണം അട്ടിമറിച്ച സർക്കാർ നടപടികളിലും കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നയത്തിലും പ്രതിഷേധിച്ചുകൊണ്ടും പോലീസും പ്രോസിക്യൂഷനും പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനാൽ ഇരകൾക്കു മനുഷ്യത്വവും നീതിയും ലഭിക്കുന്നതിന് അന്വേഷണം സി.ബി.ഐ യ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷ വഹിച്ച പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ ഉദ്ഘാടനം ചെയ്യ്തു.

യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ അഡ്വ. ടി.ജി സുനിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.എം.എ സലാം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ, പാർലിമെന്റ് സെക്രട്ടറി ഷിജോ വർഗീസ്, കോൺഗ്രസ്,മുനിസിപ്പൽ കൗൺസിലർ ബിജു ജോൺ ജേക്കബ്, അലി,ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ മുഹമ്മദ് കുഞ്ഞ്, എൻ.എ റഹിം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ കുര്യൻ പോൾ, ബിനോയ് അരീക്കൽ, ജിബിൻ ജോണി, ബേബി തോപ്പിലാൻ, ഷാജി കുന്നത്താൻ,വി. പി നൗഷാദ്, പി. എസ് അബൂബക്കർ എന്നിവർ സംസാരിച്ചു.