മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. അഴിമതികൾ എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ് എത്തിച്ചേരുന്നത് എന്നുള്ളത് ഗൗരവമുള്ള വിഷയമാണെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .