മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളമശ്ശേരിയിൽ യൂത്ത് ലീഗ് പ്രതിഷേധം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, സ്വർണ്ണം കള്ളക്കടത്ത് കേസിലും മറ്റു സാമ്പത്തിക കുറ്റങ്ങളിലും നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കളമശേരി ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എച്ച്.എം.ടി.ജംഗ്ഷനിൽ പ്രതിഷേധപ്രകടനം നടന്നു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് സുബൈർ കാരുവള്ളി ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് ടൗൺ പ്രസിഡൻ്റ് ഫൈസൽ കങ്ങരപ്പടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മാഹിൻ മൂലേപ്പാടം, ടൗൺ വൈസ് പ്രസിഡൻ്റ് മുഹമ്മദ് റഫീഖ്, സെക്രട്ടറി സലിം കാരുവള്ളി, യൂത്ത് ലീഗ് മൂലേപ്പാടം ശാഖ സെക്രട്ടറി എം.കെ.മാഹിൻ തുടങ്ങിയവർ പങ്കെടുത്തു.