മോട്ടോർ സൈക്കിൾ കത്തിച്ച യുവാവ് പിടിയിൽ

ആലുവ കുന്നത്തേരിയിൽ കടയുടെ മുൻവശം പാർക്ക്
ചെയ്തിരുന്ന മോട്ടോർ സൈക്കിൾ കത്തിച്ച് നശിപ്പിച്ച ആലുവ,
തായിക്കാട്ടുകര, ചെറുപറമ്പിൽ വീട്ടിൽ സുഹൈലിനെ (22)
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്
കുമാറിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു.
കുന്നത്തേരി കരിപ്പായി വീട്ടിൽ സലീമിൻറെ
ബൈക്കാണ് ഈ മാസം 24 ന് പുലർച്ചെ ഇയാൾ കത്തിച്ചത്. എസ്
ഐ അബ്ദുൾ ജമാൽ, എസ് സി പി ഒ ഷാഹി എന്നിവരും
അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.